വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആരോഗ്യാവസ്ഥയെപ്പറ്റി നിരവധി ഊഹാപോഹങ്ങളാണ് ദിവസേനയെന്ന വണ്ണം ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ആദ്യമായി അമേരിക്കൻ ചാരസംഘടനയായ സിഐഎ ഇതിനൊരു ഔദ്യോഗിക വിശദീകരണം നൽകുകയാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആരോഗ്യാവസ്ഥ പരിപൂർണ്ണ സുരക്ഷിതമാണെന്നും യാതൊരു രീതിയിലുള്ള ഭീഷണികളും അദ്ദേഹത്തിന് നിലനിൽക്കുന്നില്ലെന്നാണ് തങ്ങളുടെ അറിവെന്നും സിഐഎ വ്യക്തമാക്കുന്നു. സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ് ആണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തുവന്നത്.
Also read: കൂട്ടംകൂടി കളിയാക്കി, ഐഫോൺ കേടാക്കി: കൂട്ടുകാരനെ നാൽവർ സംഘം കൊലപ്പെടുത്തി
പുടിന് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്നും ആരോഗ്യനില അനുദിനം വഷളാവുകയാണെന്നും തുടങ്ങി അദ്ദേഹം മരണക്കിടയിലാണെന്നടക്കം കിംവദന്തികൾ ഓരോ മഞ്ഞപ്പത്രങ്ങൾ പടച്ചു വിടുന്നുണ്ട്. എന്നാൽ, ഇങ്ങനെയൊരു സ്ഥിരീകരണത്തോടെ സിഐഎ രംഗത്തുവന്നത് അപ്രതീക്ഷിതമായാണ്. നേരത്തെ, റഷ്യൻ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവ്, പുടിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
Post Your Comments