KeralaNewsBusiness

ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ: കളമശ്ശേരിയിൽ ഇന്ന് കൊടിയേറും

എക്സ്പോയുടെ ഇരുപത്തിയൊമ്പതാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്

ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്ന് ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോകളിൽ ഒന്നാണ് ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ. കളമശ്ശേരി ചാക്കോളാസ് പവിലിയൻ സെന്ററിൽ ആരംഭിക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിക്കും.

എക്സ്പോയുടെ ഇരുപത്തിയൊമ്പതാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ക്രെഡായ് ബിൽഡർമാരുടെ നൂറിൽപരം പ്രോജക്ടുകൾ ഉണ്ടാകും. ക്രഡായി കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

Also Read: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും 

രാവിലെ 10 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് എക്സ്പോയുടെ സന്ദർശന സമയം. അബാദ് ബിൽഡേഴ്സ്, അസറ്റ് ഹോംസ്, ക്ലാസിക് ഹോംസ്, കെന്റ് കൺസ്ട്രക്ഷൻസ്, നാഷണൽ ബിൽഡേഴ്സ്, നോയൽ വില്ലാസ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ എക്സ്പോയിൽ പങ്കെടുക്കും.

shortlink

Post Your Comments


Back to top button