എറണാകുളം: കാനറ ബാങ്കിന്റെ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഈ മാസം 23 മുതൽ ആരംഭിക്കും. എറണാകുളം ടൗൺ ഹാളിൽ വച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 23 ന് രാവിലെ 10 മണിക്ക് എ.എ റഹിം എംപി ഉദ്ഘാടന കർമ്മം നിർവഹിക്കും. 24 നാണ് സംസ്ഥാന സമ്മേളനം സമാപിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറാണ് അധ്യക്ഷത വഹിക്കുന്നത്. ട്രേഡ് യൂണിയന്റെ സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ളയാണ് നിർവഹിക്കുന്നത്. കൂടാതെ, 25 ന് കാനറ ബാങ്ക് റീട്ടയറീസ് ഫോറത്തിന്റെ ഭാഗമായി സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നിർവഹിക്കും.
Also Read: ശ്രീജഗദംബാ സ്തുതിഃ
Post Your Comments