വാഷിംഗ്ടണ്‍: ശ്രീലങ്കയുടെ തകര്‍ച്ച മുന്‍കൂട്ടികണ്ടുവെന്നും ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അമേരിക്ക. യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തലവന്‍ ബില്‍ ബേണ്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയെ അന്ധമായി വിശ്വസിച്ച ശ്രീലങ്ക നിരവധി രാജ്യങ്ങളില്‍ നിന്നും കടംവാങ്ങാറുണ്ട്. എന്നാല്‍ ചൈനയുമായി രഹസ്യധാരണയിലെത്തിയെന്നും സിഐഎ കുറ്റപ്പെടുത്തി.
‘ചൈന ശ്രീലങ്കയെ തന്ത്രപരമായിട്ടാണ് സമീപിച്ചത്. ഉല്‍പ്പാദനങ്ങളില്ലാത്ത വിനോദസഞ്ചാരം മാത്രം പ്രധാന വരുമാനമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപിനെ അവര്‍ മുതലെടുത്തു. 2017ല്‍ മുതല്‍ മുടക്കിയ വന്‍തുക തിരികെ നല്‍കാനാകാത്ത ശ്രീലങ്ക, ചൈനയുടെ സാമ്പത്തിക തന്ത്രത്തില്‍ പെടുകയായിരുന്നു. ഹമ്പന്തോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനീസ് കമ്പനിയ്ക്ക് പദ്ധതി പാട്ടത്തിന് നല്‍കിയാണ് ശ്രീലങ്ക സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെട്ടത്. എന്നാല്‍, നിരവധി പദ്ധതിക്കായി ചൈന മുതല്‍മുടക്കിയതോടെ ശ്രീലങ്ക കുരുക്കിലായെന്നും ബില്‍ബേണ്‍സ് ചൂണ്ടിക്കാട്ടി.
രജപക്സെ വിമാനത്താവളത്തിലെ വൈദ്യുതിചാര്‍ജ് പോലും അടയ്ക്കാന്‍ പാകത്തിന് വരുമാനം ലഭിച്ചിരുന്നില്ലെന്നും ബില്‍ബേണ്‍സ് തെളിവ് നിരത്തുന്നു. ശ്രീലങ്കയെ
ചൈനയ്ക്ക് സൈനികമായും ആവശ്യമായിരുന്നു. വന്‍തോതില്‍ മുതല്‍മുടക്കിയാല്‍ ശ്രീലങ്കയെ എല്ലാക്കാലത്തേയ്ക്കും കുടുക്കാമെന്ന തന്ത്രമാണ് വിജയിച്ചതെന്നും ബില്‍ ബേണ്‍സ് ചൂണ്ടിക്കാട്ടി.
Post Your Comments