എയർലൈൻ രംഗത്ത് പുത്തൻ ചുവടുകൾവെച്ച ആകാശ എയർ അടുത്ത മാസം മുതൽ പറന്നുയരും. ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ ഓഗസ്റ്റ് 7 മുതലാണ് ആദ്യ സർവീസ് ആരംഭിക്കുക. ഇതിന്റെ ഭാഗമായുള്ള ആദ്യ ബുക്കിംഗ് ആരംഭിച്ച വിവരം ട്വിറ്ററിലൂടെ ആകാശ എയർ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റ്, ആകാശ എയറിന്റെ ആപ്പ് എന്നിവ മുഖാന്തരമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.
ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ രണ്ട് റൂട്ടുകളിലാണ് ആകാശ എയർ യാത്ര ആരംഭിക്കുന്നത്. നിലവിൽ, രണ്ട് റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 7 മുതൽ, മുംബൈ- അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന 28 വിമാനങ്ങളുടെ ബുക്കിംഗാണ് തുടങ്ങിയത്. കൂടാതെ, ഓഗസ്റ്റ് 13 മുതൽ, ബംഗളൂരു- കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന 28 വിമാനങ്ങളുടെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
Also Read: പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത
ഈ മാസമാണ് ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും പുതിയതും ഏറ്റവും ചിലവ് കുറഞ്ഞതുമായ എയർലൈനുകളിൽ ഒന്നാണ് ആകാശ എയർ.
Post Your Comments