ഡമാസ്കസ്: ഡമാസ്കസിന് സമീപം ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. അതേസമയം, സിറിയന്‍ വ്യോമ പ്രതിരോധം ചില മിസൈലുകളെ തടഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.
Read Also: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ കമൽ ഹാസൻ
സിറിയയിലെ വാര്‍ത്താവിനിമയ-സാങ്കേതിക സ്രോതസ്സുകളുടെ വിപുലമായ ശൃംഖലയെ ആശ്രയിക്കുന്ന മോണിറ്റര്‍, എയര്‍ഫോഴ്സ് ഇന്റലിജന്‍സ്, ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഓഫീസ് എന്നിവയെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ ആയുധ സംഭരണശാലയും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2011-ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സര്‍ക്കാര്‍ സൈനികരേയും സഖ്യകക്ഷികളായ ഇറാന് പിന്തുണയുള്ള സേനകളേയും ഹിസ്ബുള്ള പോരാളികളേയും ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
Post Your Comments