Latest NewsNewsIndia

എസ്ബിഐ: ആർമി ഫണ്ടിലേക്ക് സംഭാവന ചെയ്തത് കോടികൾ

ആർമി ഫണ്ടിലേക്ക് 4.70 കോടി രൂപയാണ് സംഭാവന ചെയ്തിട്ടുള്ളത്

ആർമി ഫണ്ടിലേക്ക് കോടികൾ സംഭാവന ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ വിവിധ ആവശ്യങ്ങൾക്കായി ആർമി കേന്ദ്ര ഫണ്ടിലേക്ക് കോടികളാണ് രാജ്യത്തെ പൊതു മേഖല ബാങ്കായ ആർബിഐ സംഭാവന നൽകിയിട്ടുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം, ആർമി ഫണ്ടിലേക്ക് 4.70 കോടി രൂപയാണ് സംഭാവന ചെയ്തിട്ടുള്ളത്. നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. മൊഹാലിയിലെ ഇന്ത്യൻ ആർമി പാരപ്ലൈജിക് ഹോമിലെ പ്രവർത്തനങ്ങൾക്കും, ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർക്കും, വിമുക്ത ഭടന്മാർക്കും അനുബന്ധക്ഷേമം നടത്താനാണ് ഈ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Also Read: ത്രിപുരസുന്ദരി അഷ്ടകം

എസ്ബിഐ ചെയർമാനായ ദിനേശ് ഖര കരസേന ജനറൽ മനോജ് പാണ്ടെയ്ക്ക് ചെക്ക് കൈമാറി. ഡൽഹിയിലെ സേന ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button