വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല. ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.
കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി, തളർച്ച, തലവേദന, പനി എന്നീ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം. തുടർച്ചയായുള്ള ഛർദ്ദി, മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നൽകേണ്ടതാണ്.
ദഹനസംബന്ധമായ എല്ലാ അസുഖങ്ങളെയും പരിഹരിക്കാന്‍ ഉപകരിക്കുന്ന മരുന്നാണ് ഇഞ്ചി. ആന്റിമൈക്രോബിയലാണ് ഇഞ്ചി. ഇത് ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും നന്നായി ദഹനം നടക്കാനും സഹായിക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തിനുശേഷം ഒരു കപ്പ് ഇഞ്ചി ചായ കുടിച്ചാല്‍ മതി.
Read Also:- ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
കൂടാതെ, ഭക്ഷ്യവിഷബാധ, ഓക്കാനം എന്നിവയേയും തടയും. ഇന്‍ഫ്ലമേഷന്‍ ഉണ്ടാകാതിരിക്കാന്‍ ഒരു ടീസ് പൂണ്‍ ഇഞ്ചിനീരില്‍ കുറച്ച് തേന്‍ ചേര്‍ത്ത് ഇടക്കിടെ കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ നാരങ്ങാനീരും സഹായിക്കും.
Post Your Comments