
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്സിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ചേതേശ്വര്‍ പൂജാര. ലോര്‍ഡ്സില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ സെക്സിനെതിരെയായിരുന്നു പൂജാരയുടെ ഡബിള്‍ സെഞ്ചുറി. സീസണില്‍ സസെകക്സിനായി പൂജാരയുടെ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറിയാണിത്.
കൗണ്ടി സീസണില്‍ സസെക്സിനായി അഞ്ച് സെഞ്ചുറികളാണ് പൂജാര ഇതുവരെ നേടിയത്. സീസണില്‍ മൂന്നാം ഡബിള്‍ നേടിയതോടെ സസെക്സിന്‍റെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാനുമായി പൂജാര. 115 റണ്‍സുമായി പുറത്താകാതെ നിന്ന പൂജാര 231 റണ്‍സെടുത്ത് സസെക്സിന്‍റെ അവസാന ബാറ്റ്സ്മാനായാണ് രണ്ടാം ദിനം പുറത്തായത്.
403 പന്തില്‍ 21 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. പൂജാരയുടെ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ സസെക്സ് ഒന്നാം ഇന്നിംഗ്സില്‍ 523 റണ്‍സെടുത്തു. നാലാമനായി ക്രീസിലെത്തിയ പൂജാര ആദ്യ ദിനം സെഞ്ചുറി നേടിയ ടോം അസ്‌ലോപ്പിനൊപ്പം മൂന്നാം വിക്കറ്റില്‍ 217 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
Read Also:- ചർമത്തിലുണ്ടാകുന്ന പൊള്ളൽപാടുകൾ അകറ്റാൻ!
അസ്‌ലോപ്പ് 277 പന്തില്‍ 135 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച മിഡില്‍സെക്സ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി സാം റോബ്സണും 47 റണ്‍സോടെ മാര്‍ക്ക് സ്റ്റോണ്‍മാനുമാണ് ക്രീസില്‍.
Post Your Comments