മസ്‌കത്ത്: വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും, ദോഫാർ ഗവർണറേറ്റിന്റെ ഏതാനും ഭാഗങ്ങളിലും മഴ തുടരാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. മസ്‌കത്ത് സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
Post Your Comments