കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം. സമ്മർദ്ദത്തെ തുടർന്ന്, കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു തന്നെ രോഗത്തിന്റെ അപകടാവസ്ഥ വർദ്ധിപ്പിക്കുന്നു. കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഗ്ലോക്കോമ പ്രകടിപ്പിക്കില്ല.
ഏതു പ്രായത്തിലുളളവർക്കും ബാധിക്കാവുന്ന ഒന്നാണ് ഗ്ലോക്കോമ. പാരമ്പര്യം, സ്റ്റിറോയിഡുകളുടെ സ്ഥിരമായ ഉപയോഗം, അക്വസ് ഹ്യൂമർ എന്ന സ്രവം ഒഴുകിപ്പോകുന്ന ചാലിനുണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങി പല കാരണങ്ങൾ ഗ്ലോക്കോമയ്ക്കു വഴി വച്ചേക്കാമെങ്കിലും ഈ രോഗത്തിന് കൃത്യമായ ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നേത്രരോഗങ്ങളിൽ ഏറ്റവും അപകടകരമായതാണ് ഗ്ലോക്കോമ. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗമായതിനാൽ തന്നെ ഈ രോഗത്തെ വളരെയധികം കരുതിയിരിക്കേണ്ടതുണ്ടെന്ന് നേത്രരോഗവിദഗ്ധർ അഭിപ്രായപ്പെടുന്നു.
Read Also : ‘നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്’: വിവാഹ വാർത്തയിൽ പ്രതികരിച്ച് നിത്യ മേനോൻ
ഗ്ലോക്കോമ സ്ഥിരീകരിച്ചു കഴിഞ്ഞാൽ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയെന്നതാണ് രോഗി ആദ്യമായി ചെയ്യേണ്ടത്. നഷ്ടപ്പെട്ട കാഴ്ച്ച ശക്തി തിരിച്ചു കിട്ടില്ലെന്നും, കൂടുതൽ കാഴ്ച്ച നഷ്ടമാകാതിരിക്കുന്നതിനായാണ് ഇനി ശ്രമിക്കേണ്ടതെന്നുമുളള വസ്തുത രോഗി ഉൾക്കൊളേളണ്ടതുണ്ട്. ഗ്ലോക്കോമ സ്ഥിരീകരിച്ചു കഴിഞ്ഞാൽ കണ്ണിലെ സമ്മർദ്ദം നിയന്ത്രിക്കുന്നതിനുളള തുളളിമരുന്ന് സ്ഥിരമായി ഉപയോഗിക്കുകയാണ് പ്രധാനമാർഗ്ഗം. ചില രോഗികളിൽ ലേസർ ചികിത്സയോ, ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.
Post Your Comments