വെഞ്ഞാറമൂട്: ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കിളിമാനൂർ സ്വദേശി അനന്ദു (25), രോഗിയോടൊപ്പം യാത്ര ചെയ്തിരുന്ന പാപ്പാല സ്വദേശി അമൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ വെഞ്ഞാറമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്
തേമ്പാംമൂട് റോഡിൽ നിന്നും വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കിളിമാനൂർ ഭാഗത്തു നിന്ന് രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
Post Your Comments