രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വൻ ജനപ്രീതി നേടിയെടുക്കാൻ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ജിയോയ്ക്ക് അനുകൂലമായ തരത്തിലുള്ള പുതിയ റിപ്പോർട്ട് എത്തിയിരിക്കുകയാണ്. ട്രായിയുടെ മൈ സ്പീഡ് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ഉപയോക്താക്കൾ വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ തിരഞ്ഞെടുക്കുന്നത് ജിയോയാണ്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ് വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ-ഐഡിയയും ആദ്യ സ്ഥാനത്ത് തന്നെയുണ്ട്.
ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ജിയോയുടെ ഡൗൺലോഡ് വേഗത 22.1 എംബിപിഎസും, എയർടെലിന്റെ ഡൗൺലോഡ് വേഗത 14.4 എംബിപിഎസും, വോഡഫോൺ- ഐഡിയയുടെ ഡൗൺലോഡ് വേഗത 16.4 എംബിപിഎസും, ബിഎസ്എൻഎലിന്റെ ഡൗൺലോഡ് വേഗത 5.5 എംബിപിഎസുമാണ്. അതേസമയം, ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ എന്നീ സേവനങ്ങളുടെ അപ്‌ലോഡ് വേഗം യഥാക്രമം 7.2 എംബിപിഎസ്, 5.8 എംബിപിഎസ്, 7.8 എംബിപിഎസ്, 4.3 എംബിപിഎസ് എന്നിങ്ങനെയാണ്.
Also Read: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
Post Your Comments