Latest NewsKeralaNews

തനിക്കെതിരെ ട്രോള്‍ ഇറക്കുന്നവര്‍ ഭ്രാന്തന്മാർ: ഇ.പി ജയരാജന്‍

തനിക്കെതിരായ നടപടികൊണ്ട് വിമാനക്കമ്പനിക്ക് ഗുണമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വിമാനക്കമ്പനിയായ ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ തീരുമാനം തെറ്റാണെന്നും നടപടി തിരുത്തണമെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ എം.പിമാര്‍ കത്തയച്ചിട്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്നും തനിക്കെതിരായ നടപടികൊണ്ട് വിമാനക്കമ്പനിക്ക് ഗുണമാണുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ട്രോള്‍ ഇറക്കുന്നവര്‍ ഭ്രാന്തന്മാരെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

എല്ലാവരുടെ പക്ഷവും കേൾക്കാതെയാണ് ഇൻഡിഗോ നടപടി സ്വീകരിച്ചതെന്നും ഇപിക്കെതിരെ കേസെടുക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു മുൻ എംഎൽഎ ഉൾപ്പെടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു വിമാനത്തിനുള്ളിലെ ഭീകരപ്രവർത്തനമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Read Also: ഇ.പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് കോൺഗ്രസ് എംപി: എ എ റഹീം

അതേസമയം, ഇ.പി ജയരാജന്‍റെ യാത്രാ വിലക്കിൽ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം എം.പി രംഗത്തെത്തി. ചില കോൺഗ്രസ് എം.പിമാർക്ക് കേന്ദ്ര മന്ത്രാലയങ്ങളിൽ ഉള്ള രഹസ്യ ബന്ധം ഉപയോഗിച്ചാണ് ഇ പി ജയരാജന് വിലക്ക് ഏർപ്പെടുത്തിയതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് സി.ബി.ഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എം.പിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button