News

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് കപ്പലണ്ടി കഴിക്കൂ

കപ്പലണ്ടി അഥവാ നിലക്കടല ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കപ്പലണ്ടി കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. കപ്പലണ്ടിയിൽ ആവശ്യമുള്ളത്രയും അയണ്‍, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി തന്നെ അടങ്ങിയിരിക്കുന്നു. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ഇയും ബി6ഉം ധാരാളമായി അടങ്ങിയിട്ടുണ്ട്.

വയറുമായും ദഹനപ്രക്രിയയുമായും ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കപ്പലണ്ടി മികച്ചതാണ്. ഇത് കൃത്യമായ അളവില്‍ നിത്യവും കഴിക്കുന്നത് ഗുണകരമാണ്. ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭവതികള്‍ ഇത് കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉത്തമം തന്നെയാണ്. കപ്പലണ്ടിയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ കൂടുതല്‍ ലോലവും ഈര്‍പ്പമുള്ളതായും നിലനില്‍ക്കാന്‍ സഹായിക്കുന്നു.

Read Also : റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബൈ​​ക്കി​​ടി​​ച്ച വീ​​ട്ട​​മ്മയ്ക്ക് ദാരുണാന്ത്യം

കപ്പലണ്ടി കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. ഇത് കൃത്യമായ അളവില്‍ കഴിക്കുന്നത് രക്തക്കുറവ് ഉണ്ടാക്കില്ല. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ആയ ചര്‍മ്മം വലിയുന്നതും ചുരുങ്ങുന്നതും തടയാന്‍ കപ്പലണ്ടി കഴിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ കപ്പലണ്ടിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button