KeralaLatest NewsNews

ഹെറോയിന്‍ വില്‍പന : മൂന്ന് പേര്‍ അറസ്റ്റില്‍

ഡയപ്പറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്

കൊച്ചി: ഹെറോയിന്‍ ചെറിയ ഡപ്പികളിലാക്കി വില്‍പന നടത്തിയിരുന്ന മൂന്നംഗ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസം സ്വദേശികളായ ഹൈറുല്‍ ഇസ്ലാം (31), അഹമ്മദ് അലി(35), മുസിദുല്‍ ഇസ്ലാം(26) എന്നിവരാണ് പിടിയിലായത്. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തുള്ള വാടകവീട്ടില്‍ താമസിക്കുകയായിരുന്ന പ്രതികളെ തടിയിട്ടപറമ്പ് പൊലീസാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also: നൂപുർ ശർമയെ വധിക്കാൻ അതിർത്തി ലംഘിച്ചെത്തി: പാകിസ്ഥാൻ പൗരൻ പിടിയിൽ

പ്രതികളെ അന്വേഷിച്ച് ചെല്ലുമ്പോള്‍ മയക്കുമരുന്ന് ചെറിയ ഡപ്പികളിലാക്കി വില്‍പനയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ ബൈക്കില്‍ കറങ്ങിനടന്നായിരുന്നു മയക്കുമരുന്ന് വില്‍പന. കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. 153 ഗ്രാം ഹെറോയിന്‍ ആണ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. പിവിസി പൈപ്പിനുള്ളില്‍ സോപ്പുപെട്ടികളില്‍ അടച്ച ശേഷമായിരുന്നു ഡയപ്പറിനുള്ളില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഹെറോയിന്‍ തണുത്തുപോകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അസമില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും പ്രതികള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button