ഉപഭോക്താക്കൾക്കായി പുതിയൊരു സേവനം കൂടി അവതരിപ്പിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബാങ്കിംഗ് ആപ്ലിക്കേഷനായ സൈബർ നെറ്റ് മുഖേനയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുക. ഇനി കസ്റ്റംസ് തീരുവയും പരോക്ഷ നികുതിയും ഓൺലൈനായി തന്നെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സമർപ്പിക്കാവുന്ന സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട് ഡോ. ശങ്കരി മുരളിയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
Also Read: മൂന്നാം റൗണ്ടിലും 115 വോട്ടോടെ ഋഷി സുനാക് ഒന്നാമത്: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യക്കാരനോ?
ബാങ്കിന്റെ റീട്ടെയിൽ, കോർപ്പറേറ്റ് ഉപയോക്താൾക്ക് ഈ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നികുതിയും തീരുവയും അടയ്ക്കാൻ കഴിയും. ഇതിന്റെ ഉദ്ഘാടന കർമ്മത്തോടൊപ്പം ഡൽഹി ബാങ്കിന്റെ ഫോക്കൽ പോയിന്റ് ബ്രാഞ്ചും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
Post Your Comments