KeralaLatest NewsNews

‘കറുത്ത ഷാളണിഞ്ഞു നില്‍ക്കുന്നത് കരിഞ്ഞ ചിമ്പാന്‍സി’: സിപിഎം നേതാവിന്റെ അധിക്ഷേപം

മുന്‍ മന്ത്രി എം.എം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച് അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാക്കൾക്ക് സമാന രീതിയിൽ അധിക്ഷേപവുമായി സിപിഎം നേതാവും വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗവുമായ മഞ്ജു സുനില്‍. കരിങ്കാക്കകളെന്നാണ് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളെ മഞ്ജു അധിക്ഷേപിച്ചത്. ഒപ്പം, മുദ്രാവാക്യം വിളിക്കുന്നവരെ കരിമ്പട്ടി ഐശ്വര്യ റായ് എന്നും, കരിഞ്ഞ ചിമ്പാൻസിയെന്നും മഞ്ജു വിളിക്കുന്നുണ്ട്. മഞ്ജുവിന്റെ പോസ്റ്റിനെതിരെ വിമർശനം ശക്തമാകുന്നു.

മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ..

തിരോന്തരത്തെ കാക്ക കൂട്ടം.. മുദ്രാവാക്യം വിളിക്കുന്നത് കരിമ്പട്ടി ഐശ്വര്യ റായ്.. കറുത്ത ഷാളണിഞ്ഞു നില്‍ക്കുന്നത് കറുത്ത ബാനറാണെന്ന് തെറ്റിദ്ധരിക്കരുത്.. അതുമൊരു കരിഞ്ഞ ചിമ്പാന്‍സി ആണ്..

ഇനി താഴെയറ്റം കാണുന്നത് കറുത്ത പെയിന്റ് പൂശിയ ചൈനീസ് വന്മതിലല്ല.. മറ്റൊരു ഒറാങ്ങ് ഒട്ടാങ്ങ്.. ഇത്രേം കരിങ്കാക്കകളെ തലസ്ഥാന നഗരം അടുത്തൊന്നും കണ്ടിട്ടില്ല.. പപ്പനാവന്‍ തന്നെ അങ്ങു ബോളിവുഡിലേക്ക് പോണു എന്നാണ് ബിബിസി ന്യൂസ്..

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയൂരി. വ്യത്യസ്തമായൊരു സമരമുറയാണ് ഉദ്ദേശിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button