തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയ വാഹനം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. ഡല്‍ഹിയിലെ ഉപയോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ അനുവദിച്ചു.
എന്നാൽ, ഗവർണറിനും മുഖ്യമന്ത്രിയ്ക്കുമായി അടുത്തിടെ ബെൻസും കിയ കാർണിവലും വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ കാറുകൾ വാങ്ങുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന് പ്ലസ് 7 കാര്‍ വാങ്ങിയത്.
Read Also: അടിവസ്ത്രം അഴിച്ച് പരിശോധന: രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് എൻ.ടി.എ
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിയസിലെ ലിമോസിന് കാറാണ് പുതുതായി വാങ്ങിയത്. ഇതിനായി 33.31 ലക്ഷം രൂപ ചെലവാക്കിയത്. നിലവിലുള്ള മൂന്ന് ക്രിസ്റ്റ കാറുകളും പുതുതായി വാങ്ങിയ കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്കോര്‍ട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
Post Your Comments