ഇസ്ലാമാബാദ്: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാനിലെ ‘ജിർഗ’ (ഗോത്രവർഗ കൗൺസിൽ). സ്ത്രീകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയില്ലെങ്കിൽ അത് തങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും ജിർഗ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലെ ബജോര്‍ ഗോത്രവര്‍ഗ ജില്ലയിലെ ഗോത്രമുഖ്യരുടെ സമിതിയാണ് ജിർഗ. പ്രമുഖ കക്ഷിയായ ജംഇയത്തുല്‍ ഉലമായെ ഇസ്‌ലാം ഫസ്ല്‍ (ജെ യു ഐ എഫ്) പ്രാദേശിക ഘടകം മുന്നറിയിപ്പ് നല്‍കിയതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താവോ ബന്ധുക്കളോ ആയ പുരുഷന്‍മാര്‍ ഒപ്പമുണ്ടെങ്കിലും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടാവില്ലെന്നാണ് ഇവർ പറയുന്നത്. സ്ത്രീകളെ പൂർണമായും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വിട്ടുനിർത്തണമെന്നാണ് ഇവരുടെ ആവശ്യം. ബജോര്‍ ഗോത്രവര്‍ഗ ജില്ലയിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം പേർ എത്താറുണ്ട്.
Also Read:എല്ലുകളുടെ ബലം കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
പാകിസ്ഥാന്റെയും ഇസ്‌ലാമിന്റെയും മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരായാണ് സ്ത്രീകള്‍ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നതെന്നാണ് ഇവരുടെ വാദം. വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഇവിടെ അധാര്‍മികവും സദാചാര വിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ജിര്‍ഗ അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ നൂറു കണക്കിന് സ്ത്രീകള്‍ ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിയതെന്നും, ഇത് നാടിനാപത്താണെന്നും ഇവർ പറയുന്നു. സ്ത്രീകള്‍ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് അനുവദിക്കാനാവില്ലെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.
ബുധനാഴ്ച ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ ലിംഗസമത്വത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ രണ്ടാം സ്ഥാനത്താണ്. നിലവിലെ സംഭവ വികാസങ്ങളിൽ ഈ റിപ്പോർട്ടിന് പ്രാധാന്യമേറെയാണ്. അതേസമയം, ജിർഗയുടെ ആവശ്യത്തിനോട് സർക്കാരോ സർക്കാർ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments