രാജ്യത്ത് വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ അദാനിയെ ബഹുദൂരം പിന്നിലാക്കി അംബാനി കോടികൾ കെട്ടിവെച്ചു. ലേലത്തിനായി 14,000 രൂപയാണ് കെട്ടിവെച്ചത്. അതേസമയം, 100 കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് കെട്ടിവെച്ചത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആണ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത്. അടുത്തിടെയാണ് അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കുള്ള പ്രവേശനത്തെ കുറിച്ച് പ്രഖ്യാപിച്ചത്.
അദാനി ഡാറ്റ നെറ്റ്വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ-ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ, ഭാരതി എയർടെൽ 5,500 കോടി രൂപയും വോഡഫോൺ- ഐഡിയ 2,200 കോടി രൂപയുമാണ് കെട്ടി വെച്ചിട്ടുള്ളത്. ലേലത്തിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ പണ നിക്ഷേപം നടത്തിയത് റിലയൻസ് ജിയോ തന്നെയാണ്.
കണക്കുകൾ പ്രകാരം, 4 അപേക്ഷകരും കൂടി ആകെ 21,800 കോടി രൂപയുടെ നിക്ഷേപമാണ് ലേലത്തിനായി നടത്തിയിട്ടുള്ളത്. ജൂലൈ 26 നാണ് രാജ്യത്ത് ലേലം ആരംഭിക്കുന്നത്. കുറഞ്ഞത് 4.3 ലക്ഷം കോടി വിലമതിക്കുന്ന 72,097.58 മെഗാഹെർട്സ് സ്പെക്ട്രം ലേലത്തിൽ വിൽപ്പനയ്ക്ക് ഉണ്ടാകും.
Post Your Comments