ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ. അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് അദാനി വിൽമർ. റിപ്പോർട്ടുകൾ പ്രകാരം, 30 രൂപ വരെയാണ് പാചക എണ്ണയുടെ വില കുറച്ചിട്ടുള്ളത്. ഭക്ഷ്യ എണ്ണകൾക്ക് പുറമേ, അരി, ആട്ട, പഞ്ചസാര, സോയാ ചങ്ക്സ് എന്നിവയും കമ്പനിയുടെ ഉൽപ്പന്നങ്ങളാണ്.
സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, കടുകെണ്ണ തുടങ്ങി നിരവധി ഭക്ഷ്യ എണ്ണകൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോർച്യൂൺ സോയാബീൻ എണ്ണയ്ക്ക് ലിറ്ററിന് 30 രൂപയാണ് കുറച്ചത്. ഇതോടെ, സോയാബീൻ എണ്ണ 165 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. സൂര്യകാന്തി എണ്ണ ലിറ്ററിന് 210 രൂപയിൽ നിന്ന് 199 രൂപയാക്കി കുറച്ചു. കടുകെണ്ണയുടെ വില ലിറ്ററിന് 190 രൂപയാണ്.
Also Read: നിലമ്പൂരില്‍ വൈദ്യനെ കൊന്ന് വെട്ടിനുറുക്കി പുഴയിലെറിഞ്ഞവര്‍ അബുദാബിയിലും രണ്ടുപേരെ കൊന്നു
പുതുക്കിയ നിരക്കുകൾ പ്രകാരം, ഫോർച്യൂൺ റൈസ് ബ്രാൻഡ് ഓയിൽ, കടല എണ്ണ, റാഗി വനസ്പതി, റാഗി പാമോയിൽ എന്നിവ ലിറ്ററിന് യഥാക്രമം 210 രൂപ, 210 രൂപ, 185 രൂപ, 144 രൂപ നിരക്കുകളിൽ ലഭ്യമാണ്.
Post Your Comments