KeralaLatest NewsNews

നിലമ്പൂരില്‍ വൈദ്യനെ കൊന്ന് വെട്ടിനുറുക്കി പുഴയിലെറിഞ്ഞവര്‍ അബുദാബിയിലും രണ്ടുപേരെ കൊന്നു

ഷൈബിന്‍ അഷറഫ് അതിക്രൂരന്‍, പണത്തിനോട് അത്യാര്‍ത്തിയുള്ള ഇയാള്‍ കൊന്നുതള്ളിയത് നാല് പേരെ: പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍

മലപ്പുറം: നിലമ്പൂരില്‍ മൂലക്കൂരുവിന്റെ ചികിത്സാ രഹസ്യം തട്ടിയെടുക്കാനായി പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയില്‍ തള്ളിയവര്‍ വേറെ രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നു. അബുദാബിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും, മാനേജരായ യുവതിയും ആണ് കൊല്ലപ്പെട്ടത്. 2020 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മല്‍ ഹാരിസും യുവതിയും കൊല്ലപ്പെട്ട കേസിലാണ് ഷൈബിന്‍ അഷ്‌റഫിന്റേയും കൂട്ടാളികളുടേയും പങ്ക് തെളിയുന്നത്.

ഈ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അറസ്റ്റിലായെന്ന് സൂചനയുണ്ട്. ഷൈബിന്‍ അഷറഫ് കൊലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് സിഗ്‌നല്‍ ആപ് വഴിയെന്ന് പൊലീസ് പറയുന്നു. ഷൈബിന്‍ അഷ്റഫ് അബുദാബിയില്‍ പോകാതെ ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണ് സാക്ഷിമൊഴി.

യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്‌തെന്നു വരുത്താനുള്ള തെളിവുകള്‍ സംഘം സൃഷ്ടിച്ചു.

ആത്മഹത്യയാണെന്ന്  തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതായി സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

shortlink

Post Your Comments


Back to top button