Latest NewsNewsIndiaBusiness

നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഐടി, മെറ്റൽ, എഫ്എംസിജി തുടങ്ങിയ മേഖലകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 750 പോയിന്റാണ് ഉയർന്നത്. ഇതോടെ, ബിഎസ്ഇ 54,520 ൽ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 230 പോയിന്റാണ് ഉയർന്നത്. ഇതോടെ, വ്യാപാരം 16,280 ൽ അവസാനിപ്പിച്ചു.

വിപണി നേട്ടത്തിൽ ആരംഭിച്ചതിനാൽ, നിരവധി കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നിട്ടുണ്ട്. ഐടി, മെറ്റൽ, എഫ്എംസിജി തുടങ്ങിയ മേഖലകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആന്റ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.

Also Read: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എം ആന്റ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചികൾക്ക് ഒരു ശതമാനമാണ് വളർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button