സംസ്ഥാനങ്ങളുടെ ധനക്കമ്മിയിൽ ഗണ്യമായ വർദ്ധനവ്. ചിലവ് നിയന്ത്രണാതീതമായി കൂടിയതാണ് ധനക്കമ്മി ഉയരാൻ കാരണമായത്. അതേസമയം, വരുമാനം ചിലവിന് ആനുപാതികമായി വളർച്ച കൈവരിക്കാത്തതും ധനക്കമ്മി ഉയരാൻ കാരണമായി. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് ചിലവ് കഴിഞ്ഞ സാമ്പത്തിക വർഷത്തിനേക്കാൾ കൂടുമെന്നാണ് വിലയിരുത്തൽ. ഏകദേശം 36 ശതമാനം ചിലവാണ് കൂടുക.
ആസാം ഒഴികെയുള്ള മേജർ സംസ്ഥാനങ്ങൾ നടപ്പ് സാമ്പത്തിക വർഷം ബഡ്ജറ്റ് ചിലവ് ലക്ഷ്യമിടുന്നത് 6.8 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 5 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിനേക്കാൾ 35.8 ശതമാനം വളർച്ചയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. മേജർ സംസ്ഥാനങ്ങളുടെ ബഡ്ജറ്റ് ചിലവ് കോവിഡ് പ്രതിസന്ധിക്ക് മുൻപ് 3.7 ലക്ഷം കോടി രൂപയായിരുന്നു. മേജർ സംസ്ഥാനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷം സംയോജിതമായി പ്രതീക്ഷിക്കുന്ന ധനക്കമ്മി 8.4 ലക്ഷം കോടി രൂപയാണ്.
Also Read:
Post Your Comments