അതിരമ്പുഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32)നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിടച്ചത്. മൂന്നാം പ്രാവശ്യമാണ് അച്ചു സന്തോഷിനെ കാപ്പ ചുമത്തി ജയിലിലടക്കുന്നത്.
ജില്ലാ പൊലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മയക്കുമരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുമ്പു രണ്ടു തവണ കാപ്പാ നടപടികൾ നേരിട്ടിട്ടുണ്ട് ഇയാൾ.
Read Also : കൊച്ചിയിൽ സ്പാ സെന്ററിൽ കസ്റ്റമേഴ്സിന് ജോലിക്കാരിയെ വിൽപ്പനയ്ക്ക് വെച്ച് ഉടമ: പീഡന പരാതിയുമായി യുവതി
കരുതൽ തടങ്കലിൽ നിന്നു കഴിഞ്ഞ ഏപ്രിലിൽ പുറത്തുവന്ന ശേഷം ഏറ്റുമാനൂർ, കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമൊത്ത് തൃശൂർ ജില്ലയിലെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം മൂന്നാമതും ജയിലിലായത്.
Post Your Comments