Latest NewsNewsLife StyleHealth & Fitness

ചീത്ത കൊളസ്‌ട്രോള്‍ അകറ്റാൻ കറുവാപ്പട്ട

കറുവപ്പട്ടയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ക്കും പോലും വേഗത്തില്‍ ആശ്വാസം തരുന്നു. കൂടാതെ, ഉന്മേഷവും, ഉണര്‍വ്വും, ഓര്‍മ്മശക്തി നല്‍കാനും സഹായിക്കും. കറുവാപ്പട്ടയുടെ ഗുണങ്ങളെ കുറിച്ച് അറിയാം.

ദിവസവും രണ്ട് നേരമെങ്കിലും കറുവപ്പട്ട ഉപയോഗിച്ച് മുഖം കഴുകാന്‍ ശ്രമിക്കുക. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കുന്നു. മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്. എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍. പ്രായാധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ട ചേര്‍ത്ത പാലിനു സാധിക്കും.

Read Also : സമ്പത്ത് കസ്റ്റഡി മരണക്കേസ്: രണ്ടു പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

മുഖക്കുരു അകറ്റുകയും മുഖക്കുരു മൂലമുണ്ടാകുന്ന പാട് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനായി കറുവപ്പട്ട പൊടിച്ച് നാരങ്ങ നീരില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, എന്നിവ പരിഹരിക്കാന്‍ സഹായിക്കും. കറുവപ്പട്ടയുടെ പൊടി തേനില്‍ ചാലിച്ച് പതിവായി കഴിക്കുക.

പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുന്നതാണ് കറുവപ്പട്ട. ഇത് രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുന്നു. കറുവപ്പട്ടയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button