Latest NewsNewsIndia

വധു ദിവസവും സാരി ധരിക്കണം, ഞായറാഴ്ച ഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കണം: നവദമ്പതികള്‍ ഒപ്പിട്ട വൈറല്‍ കരാര്‍!

ഇക്കാലത്ത് വിവാഹങ്ങൾ പരമ്പരാഗതവും ആചാരപരവുമായ കാര്യങ്ങളിൽ നിന്ന് വിചിത്രവും വ്യത്യസ്തവുമായ രീതികളിലേക്ക് മാറിയിരിക്കുന്നു. വിവാഹ സമയത്ത് ചൊല്ലുന്ന പ്രതിജ്ഞയിൽ എപ്പോഴും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് പുതുതലമുറ. ഇപ്പോഴിതാ, അസമിൽ നിന്നുള്ള ഒരു ദമ്പതികൾ അവരുടെ വിവാഹത്തിനിടെ ഏർപ്പെട്ട കരാർ വൈറലായിരിക്കുന്നു.. വിവാഹ ശേഷം എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്നൊക്കെ വിശദീകരിക്കുന്ന ഒരു ഉടമ്പടിയിലാണ് വധൂ-വരന്മാർ ഒപ്പ് വെച്ചിരിക്കുന്നത്.

അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വധു ശാന്തിയും വരന്‍ മിന്റുവുമാണ് ഈ റൊമാന്റിക് ഉടമ്പടിയില്‍ ഒപ്പ് വച്ചത്. ജൂലൈ 9 -നായിരുന്നു അവരുടെ വിവാഹം. വെഡ്‌ലോക്ക് ഫോട്ടോഗ്രാഫി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ കരാറിലെ ചില രസകരമായ നിബന്ധനകള്‍ ഇതാണ്: മാസത്തില്‍ ഒരിക്കല്‍ മാത്രം പിസ കഴിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാകണം പ്രാധാന്യം. വധു എല്ലാ ദിവസവും സാരി ധരിക്കണം. എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യണം. രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പോകാം, പക്ഷെ അത് ഒരുമിച്ചാവണം. പോകുന്ന എല്ലാ പാര്‍ട്ടികളിലും നല്ല നല്ല ചിത്രങ്ങള്‍ എടുക്കണം. ഞായറാഴ്ച പ്രാതല്‍ ഭര്‍ത്താവ് ഉണ്ടാക്കണം. ഏറ്റവും ഒടുവിലായി ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും ഷോപ്പിംഗ് നടത്തണം.

ഇരുവരും കരാറില്‍ ഒപ്പ് വയ്ക്കുന്നതിന്റെ ഒരു വീഡിയോയും ദമ്പതികള്‍ പുറത്ത് വിട്ടിരുന്നു. കരാറിലെ നിബന്ധനകള്‍ വായിച്ച് ആളുകള്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്. ഒരു വലിയ കാര്‍ഡ്‌ബോര്‍ഡിലാണ് നിബന്ധനകള്‍ എഴുതിയിരിക്കുന്നത്. വരന്റെ പിന്തുണയോട് കൂടി, കരാര്‍ തയ്യാറാക്കിയത് വധുവാണ്. ഇരുവരുടെയും വിവാഹ കരാര്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ ആളുകള്‍ അവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി.

 

View this post on Instagram

 

A post shared by ??????? ??????????? (@wedlock_photography_assam)

shortlink

Related Articles

Post Your Comments

Related Articles


Back to top button