ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ സീബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. കിടിലൻ ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം.
1.7 ഇഞ്ച് സ്ക്വയർ ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. കൂടാതെ, എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ ടച്ച് കൺട്രോൾ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് വാച്ചിലെ മൈക്ക്, ലൗഡ്സ്പീക്കർ എന്നിവ ഉപയോഗിച്ച് കോളുകൾ എടുക്കാൻ സാധിക്കും.
Also Read: മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നൽകി കർഷകൻ: പരാതി ജില്ലാ ഭരണാധികാരിക്ക് കൈമാറി തഹസിൽദാർ
സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കൂടാതെ, ബിൽറ്റ്-ഇൻ സെൻസർ ഉപയോഗിച്ച് ഹൃദയമിടിപ്പ്, എസ്പിഒ2, രക്തസമ്മർദ്ദം തുടങ്ങിയവ നിരീക്ഷിക്കാൻ കഴിയും. നൂറിലധികം സ്പോർട്സ് മോഡുകൾ, 4 ബിൽറ്റ്-ഇൻ ഗെയിമുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ നിന്ന് 1,999 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ കഴിയും.
Post Your Comments