ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു. സംയുക്ത സഹകരണത്തിന്റെ ഒരു പുതിയ യുഗം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ്, ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി, ബഹ്‌റൈൻ രാജാവ് ഹമദ് അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഒമാൻ ഉപപ്രധാനമന്ത്രി അസദ് ബിൻ താരിഖ് ബിൻ തൈമൂർ അൽ സെയ്ദ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.
Post Your Comments