KeralaLatest NewsNews

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു

തൊടുപുഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.40 അടിയിലെത്തി. രാത്രി പത്തോടെ ജലനിരപ്പ് 135.50 അടിയിലെത്തി. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നൽകുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

 

കനത്ത മഴയെത്തുടർന്ന് 15 ദിവസം കൊണ്ട് സംസ്ഥാനത്തെ കെ.എസ്.ഇ.ബി അണക്കെട്ടുകളിൽ 26 ശതമാനം വെള്ളം ഒഴുകിയെത്തി. കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ ജലനിരപ്പ് 59 ശതമാനം പിന്നിട്ടു.

 

പൊന്മുടി, കുറ്റിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർപെരിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിൽ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും ബ്ലൂ അലർട്ടിലേക്ക് അടുക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button