CinemaMollywoodLatest NewsKeralaNewsEntertainment

‘അടുപ്പിച്ച് സിനിമകൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരം’: കാട്ടിക്കൂട്ടിയ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

കുറുപ്പ്, ഭീഷ്മപർവ്വം തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ അഭിമുഖങ്ങളിലൂടെ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ നടനാണ് ഷൈൻ ടോം ചാക്കോ. താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. അടുത്തിടെ ഒരു തിയേറ്ററിൽ നിന്നും മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഷൈൻ ഇറങ്ങി ഓടിയതും വാർത്തയായിരുന്നു. ഇപ്പോഴിതാ, തന്റെ മോശം പെരുമാറ്റത്തിൽ ആരാധകരോട് മാപ്പ് ചോദിക്കുകയാണ് ഷൈൻ.

ഇത്തരം മോശം പെരുമാറ്റങ്ങള്‍ ഒക്കെ തന്നെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായത് ആണെന്ന് ഷൈന്‍ പറയുന്നു. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈന്‍ പറയുന്നു. ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രെയ്ലര്‍ ലോഞ്ചിങ് വേദിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന് കാരണം ഭീഷ്മപര്‍വ്വം, കുറുപ്പ് ഒക്കെ കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ്. ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണം. എനര്‍ജി തരുന്നത് പ്രേക്ഷകരാണ്, അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത്. കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണ്’, ഷൈൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button