നാഗ്പൂർ: ഗണപതി വിഗ്രഹങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസിന്റെ മാനദണ്ഡങ്ങൾ തയ്യാറാകണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. ഗണേശോത്സവത്തിന്റെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഈ വിധി.
ഈ വരുന്ന ഓഗസ്റ്റ് 31 നാണ് ഗണേശോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആരംഭിക്കുക. അതിനുമുമ്പ്, കാര്യങ്ങളിൽ തീരുമാനം ഉണ്ടാകണമെന്ന് കോടതി പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഗണപതി വിഗ്രഹങ്ങൾ പുഴയിലും കടലിലുമൊഴുക്കുന്നതാണ് ഏറ്റവും അവസാനം നടക്കുന്ന ചടങ്ങ്. ഒരു ദിവസം തന്നെ നൂറുകണക്കിന് വിഗ്രഹങ്ങളാണ് മുംബൈ നഗരത്തിൽ ഒഴുക്കിവിടുക. ഇവയിലധികവും പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് നിർമ്മിച്ചതും ഓയിൽ പെയിന്റ് പൂശിയതായിരിക്കും.
Also read:തട്ടിക്കൊണ്ടു പോയത് യാസീൻ മാലിക് തന്നെ: തിരിച്ചറിഞ്ഞ് മെഹബൂബ മുഫ്തിയുടെ സഹോദരി
ഇത്തരം വിഗ്രഹങ്ങൾ വളരെ വലിയ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കാറുണ്ട്. അതിനാൽ, ചടങ്ങുകൾക്കെതിരെ ആക്ടിവിസ്റ്റുകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പുകൾ ഉയരുക സ്വാഭാവികമാണ്. അതിനാൽ, വിഗ്രഹ നിർമ്മാണ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഇറങ്ങിയതിനു ശേഷം മാത്രമേ ആഘോഷ ചടങ്ങുകൾ ആരംഭിക്കാൻ പാടൂയെന്ന് ജസ്റ്റിസ് എസ്.ബി ശുക്രെയും ജി.എ സനപും ഉൾപ്പെടുന്ന രണ്ടംഗ ബഞ്ച് വിധിച്ചു.
Post Your Comments