കൊച്ചി: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കടുത്തത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ദുരന്തം സംഭവിച്ച ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. കേസില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷി ചേര്‍ത്തു. ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സർക്കാർ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദുരിതത്തിനരയായവരുടെ പുനരധിവാസത്തിന് സർക്കാർ എന്തൊക്കെ നടപടികള്‍ എടുത്തു? ഭൂമി പഴയ നിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തു ചെയ്യും? ദുരന്ത ഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തു ചെയ്തു? എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.
Post Your Comments