ഇന്ത്യയും യുഎഇ യും തമ്മിലുളള വ്യാപാര കരാറുകൾ കരുത്ത് ആർജ്ജിച്ചതോടെ, ഇത്തവണ യുഎഇ ലേക്കുളള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. മെയ്- ജൂൺ മാസങ്ങളിൽ കയറ്റുമതി രംഗത്ത് 16.22 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, കയറ്റുമതി 83.71 ഡോളറിലെത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതിയിൽ 72.03 കോടി ഡോളറിന്റെ നേട്ടമാണ് കൈവരിച്ചത്. സ്വർണാഭരണ കയറ്റുമതി മെയ്, ജൂൺ മാസങ്ങളിൽ യഥാക്രമം 62 ശതമാനം, 59 ശതമാനം എന്നിങ്ങനെയാണ് വളർച്ച നേടിയത്. മെയ് മാസത്തിൽ 13.52 കോടി ഡോളറിന്റെയും ജൂണിൽ 18.57 കോടി ഡോളറിന്റെയും സ്വർണാഭരണ കയറ്റുമതിയാണ് നടന്നത്.
Also Read: ചൈനയിൽ പിടിമുറുക്കി കോവിഡ്, ജിഡിപി കുത്തനെ താഴേക്ക്
വ്യാവസായിക രംഗത്ത് പുതുതായി പ്രാബല്യത്തിൽ വന്ന ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കയറ്റുമതി വളർച്ചയ്ക്ക് ഊർജ്ജം പകർന്നിട്ടുണ്ട്. മെയ് ഒന്നിനാണ് ഈ കരാർ പ്രാബല്യത്തിലായത്. ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയ്ക്ക് യുഎഇയിൽ നികുതി രഹിത വിപണി സാധ്യമാക്കാൻ സെപയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Post Your Comments