നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഉച്ചയോടെ ആഭ്യന്തര സൂചികകൾ ദുർബലപ്പെട്ടുവെങ്കിലും അവസാന നിമിഷങ്ങളിൽ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് 344 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 53,760 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 16,049 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിരവധി കമ്പനികളുടെ ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്. മാരുതി സുസുക്കി ഇന്ത്യ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, എൽ ആന്റ് ടി, എച്ച്ഡിഎഫ്സി ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നു. എന്നാൽ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, എച്ച്സിഎൽ ടെക്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.
മിഡ്ക്യാപ് സൂചിക 0.7 ശതമാനമാണ് ഉയർന്നത്. സ്മാൾക്യാപ് സൂചിക 0.3 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ മുന്നേറിയിട്ടുണ്ട്.
Post Your Comments