കാബൂള്‍: അഫ്ഗാനിൽ സലഫി പണ്ഡിതനെ വധിച്ചു. മുതിര്‍ന്ന പണ്ഡിതനും ഷെയ്ഖ് സര്‍ദാര്‍ വാലി സാഖിബാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐ.എസ്.ഐ.എസിന്റെ നിതാന്ത വിമര്‍ശകനായിരുന്നു ഷെയ്ഖ് സര്‍ദാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണകൂടം വരുന്നതിനെ പരസ്യമായി പിന്തുണച്ചു. സലഫി പ്രാതിനിധ്യത്തോടെ താലിബാന്‍ ഭരണമെന്നായിരുന്നു ഷെയ്ഖ് സര്‍ദാറിന്റെ നിലപാട്.
Read Also: വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ഇനി പലിശ ഉയരും, പുതിയ നിരക്കുകൾ അറിയാം
അതേസമയം, കൊലപാതകം താലിബാന്‍ ഭരണകൂടം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ പ്രതികരിച്ചു. ബുധനാഴ്ച്ച കിഴക്കന്‍ പ്രവിശ്യയിലെ ഒരു ബേക്കറിയില്‍ നിന്ന നാല് പേരെ ആയുധധാരികളായ അക്രമികള്‍ വെടിവെച്ചുകൊന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments