ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് വിവാഹ മോചനം ആവശ്യപ്പെടാന്‍ പര്യാപ്തമായ കാരണമെന്ന് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് താലി നീക്കം ചെയ്യുന്നത് ഭര്‍ത്താവിന് നല്‍കുന്ന അങ്ങേയറ്റത്തെ മാനസിക പീഡനമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹ മോചന ഹര്‍ജിയില്‍ വാദിയായ ഭര്‍ത്താവിന് അനുകൂലമായി വിധി പ്രസ്താവിച്ചുകൊണ്ടാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
താലി അണിയുന്നത് പവിത്രമായി കരുതുന്നതാണ് രാജ്യത്തിന്റെ സംസ്‌ക്കാരമെന്നും ഭര്‍ത്താവിന്റെ മരണംവരെ താലി ധരിക്കണമെന്നുമാണ് വിവാഹ ഉടമ്പടിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഈറോഡില്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ആയ സി ശിവകുമാർ ഭാര്യയ്‌ക്കെതിരെ നല്‍കിയ വിവാഹമോചന ഹര്‍ജിയിലാണ് കോടതി ഭര്‍ത്താവിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. തനിക്ക് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച പ്രാദേശിക കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഈ ഹർജിയിൽ ശിവകുമാർ ആവശ്യപ്പെട്ടത്.
താലികെട്ടുന്നത് വിവാഹത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങാണ്. താലി അഴിച്ചുവെച്ച് ബാങ്ക്‌ലോക്കറില്‍ സൂക്ഷിക്കുകയുമാണ് പരാതിക്കാരിയായ ഭാര്യ ചെയ്തത്. താലി അഴിച്ചതായി ഭാര്യയായ ഹര്‍ജിക്കാരി കോടതിയില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. താലി അഴിച്ചുമാറ്റുന്നത് വിവാഹ ബന്ധം അവസാനിപ്പിച്ചതായി കണക്കാക്കാന്‍ പര്യാപ്തമായ കാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം വിവാഹമോചനത്തിന് പര്യാപ്തമായ കാരണം തന്നെയാണെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജഡ്ജിമാരായ വിഎം വേലുമണി, എസ് സൗന്തര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Post Your Comments