
പനമരം: ബസ് യാത്രയ്ക്കിടെ സമീപത്തിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബത്തേരി പൂമല തൊൻമല ഫിറോസിനെയാണ്(38) പൊലീസ് അറസ്റ്റു ചെയ്തത്.
Read Also : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം
ബത്തേരി-മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസിൽ ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മോശം പെരുമാറ്റത്തിനെ തുടർന്ന്, യുവാവിനെ വിദ്യാർത്ഥിനി കൈയ്യേറ്റം ചെയ്തു. തുടർന്ന്, മറ്റു യാത്രക്കാർ സംഘടിച്ചാണ് യുവാവിനെ സ്റ്റേഷനിൽ എത്തിച്ചത്.
പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Post Your Comments