KeralaLatest NewsNews

കഠിനമായ ആര്‍ത്തവ വേദന അവഗണിക്കരുത്: വേദനാജനകമായ എന്‍ഡോമെട്രിയോസിസ് രോഗാവസ്ഥയെക്കുറിച്ച്‌ നടി ലിയോണ ലിഷോയ്

ജീവിതം സുന്ദരമാണ്...ചിലപ്പോള്‍ വേദനാജനകവും

മലയാളികൾക്ക് ഏറെ പരിചിതയാണ് ലിയോണ ലിഷോയ്. എന്‍ഡോമെട്രിയോസിസ് രോഗാവസ്ഥയെക്കുറിച്ചു താരം പങ്കുവച്ച വിവരങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ലിയോണയുടെ കുറിപ്പ്

ജീവിതം സുന്ദരമാണ്…ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് എന്‍ഡോമെട്രിയോസിസ്(സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടര്‍ച്ചയായ പ്രക്രിയയുമാണ്. എന്നാല്‍ എന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച്‌ തീര്‍ത്തും അവ്യക്തതയില്‍ നിന്ന് എന്‍റെ ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങള്‍ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയില്‍ നിന്ന്, തീര്‍ച്ചയായും എന്‍റെ കുടുംബത്തിന്‍റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ, ഞാന്‍ ഒരുപാട് മുന്നോട്ട് പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. കഠിനമായ ആര്‍ത്തവവേദന നല്ലതല്ല. അത് സാധാരണമല്ല..ഇതു വായിക്കുന്ന സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു..ദയവായി ഡോക്ടറെ കാണുക.

read also: ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത, പുതിയ തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങി ആകാശ എയർ

ഗര്‍ഭാശയത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എന്‍ഡോമെട്രിയം.’എന്‍ഡോമെട്രിയ’ ത്തിലെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളില്‍ കാണപ്പെടുന്ന അവസ്ഥയാണ് ‘എന്‍ഡോമെട്രിയോസിസ്’ എന്നറിയപ്പെടുന്നത്. ലോകത്തെ സ്ത്രീകളില്‍ ഏകദേശം 6 മുതല്‍ 10 ശതമാനം വരെ ( ഏകദേശം 11 മില്യണ്‍ ) എന്‍ഡോമെട്രിയോസിസ് ബാധയുള്ളവരാണ് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.പ്രജനന ക്ഷമതയുള്ള പ്രായത്തിലുള്ള ( reproductive age group ) സ്ത്രീകള്‍ക്കാണ് കൂടുതലായും ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ആര്‍ത്തവ സമയത്ത് വസ്തി പ്രദേശത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, വന്ധ്യത എന്നിവയാണ് ഈ രോഗത്തിന്‍റെ സര്‍വസാധാരണമായ ലക്ഷണങ്ങള്‍. ഭൂരിഭാഗം സ്ത്രീകളിലും മാസമുറയോടനുബന്ധിച്ചാണ് ഈ വേദന അനുഭവപ്പെടുന്നത്. ചുരുക്കം ചിലരില്‍ സ്ഥിരമായ വേദനയായും അനുഭവപ്പെടാറുണ്ട്. ചിലരില്‍ ഈ വേദന ലൈംഗികബന്ധത്തിനിടയിലോ, ശേഷമോ, മലമൂത്രവിസര്‍ജന സമയത്തോ അനുഭവപ്പെടും.

shortlink

Post Your Comments


Back to top button