Latest NewsNewsBeauty & StyleLife Style

കരൾ രോ​ഗങ്ങളെക്കുറിച്ച് അറിയാം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ്-എ, ബി, സി, ഡി, ഇ എന്നിവയാണ് രോഗം പരത്തുന്ന വൈറസുകള്‍. ഹെപ്പറ്റൈറ്റിസ്-എ, ഇ എന്നിവ മലിനജലത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയും പകര്‍ന്ന് പനി, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, ഹെപ്പറ്റൈറ്റിസ് ബിയും സിയും രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ രക്തത്തില്‍ വളരെക്കാലം കാണപ്പെടുകയും കരള്‍ കോശങ്ങളെ സാവധാനം ബാധിച്ച് കാലക്രമേണ സിറോസിസ്, കരള്‍ അര്‍ബുദം എന്നീ രോഗാവസ്ഥകളിലേക്ക് നയിക്കുന്നു. ഇത് രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും രോഗിയില്‍ നിന്നും മറ്റുളളവരിലേക്ക് പകരുന്നു.

Read Also : ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉള്ളവര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, ഒന്നിലധികം ലൈംഗിക പങ്കാളിയുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍, ഡയാലിസിസ് രോഗികള്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

സ്‌ക്രീനിങ് ടെസ്റ്റ് നടത്തി കൃത്യസമയത്ത് ചികിത്സ നടത്തിയാല്‍ ഭേദമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എന്നാല്‍, ചികിത്സ രീതികളെ കുറിച്ചു അറിവില്ലാത്തതാണ് രോഗം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ വഴി കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് ഫലപ്രദമായ വാക്‌സിനും ഹെപ്പറ്റൈറ്റിസ് സിയ്ക്ക് ഫലപ്രദമായ ഗുളികകളും ലഭ്യമാണ്. 2030-ഓടെ ഹെപ്പറ്റൈറ്റിസിനെ ലോകത്തു നിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button