Latest NewsKeralaNews

എം.എം മണിയുടെ പരാമർശത്തിൽ തെറ്റില്ല: ന്യായീകരിച്ച് എ. വിജയ രാഘവൻ

 

തിരുവനന്തപുരം: കെ.കെ രമക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം.എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമായിരുന്നു വിഷയത്തില്‍ വിജയരാഘവന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരാമര്‍ശം പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. കെ.കെ രമക്കെതിരായ പദപ്രയോഗം എം.എം മണിക്ക് ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button