ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവ്. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യൺ ഡോളറായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇരു രാജ്യങ്ങളുടെയും വ്യാപാരം മെച്ചപ്പെട്ടതാണ് ഇറക്കുമതി വർദ്ധിക്കാൻ കാരണമായത്.
കഴിഞ്ഞവർഷം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് 97.5 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 35 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. കൂടാതെ, ചൈനയുടെ മൊത്തം വ്യാപാരത്തിൽ 14.3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
Also Read: ശ്രീലങ്കയിൽ സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ ചുംബിക്കുന്ന ദമ്പതികൾ: ചിത്രം വൈറലാകുന്നു
കഴിഞ്ഞ വർഷം നിരവധി ഉൽപ്പന്നങ്ങളാണ് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ മെഷനറികൾ, വ്യാവസായിക ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ ചേരുവകൾ, വാഹന ഘടകങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്.
Post Your Comments