Latest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യയിൽ വൻ ലഹരി വേട്ട: 14 പ്രവാസികൾ ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ വൻ ലഹരി വേട്ട. പ്രവാസികൾ ഉൾപ്പെടെ 30 പേരെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സൗദിയുടെ തെക്കൻ പ്രദേശങ്ങളായ ജിസാൻ, നജ്റാൻ, അസീർ എന്നിവിടങ്ങളിൽ നിന്നും വടക്കു പടിഞ്ഞാറൻ തബൂക്കിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.

Read Also: ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ടുകള്‍

ഹാഷിഷ് ഓയിൽ ആംഫെറ്റാമിൻ ഗുളികകൾ എന്നിവ ഉൾപ്പെടെയുള്ള ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായവരിൽ 16 പേർ സൗദി പൗരന്മാരാണ്. അറസ്റ്റിലായവരെ പ്രാഥമിക നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷാ അധികാരികൾക്ക് കൈമാറി.

Read Also: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button