Latest NewsNewsIndiaBusiness

വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ഇനി പലിശ ഉയരും, പുതിയ നിരക്കുകൾ അറിയാം

പുതുക്കിയ നിരക്കുകൾ ജൂലൈ 10 മുതൽ പ്രാബല്യത്തിലായി

രാജ്യത്ത് വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്കുകൾ പ്രഖ്യാപിച്ച് ബാങ്കുകൾ. വിദേശ നാണ്യ നിക്ഷേപത്തിന്റെ തോത് വർദ്ധിപ്പിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദേശ കറൻസി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫോറിൻ കറൻസി നോൺ റസിഡന്റ് നിക്ഷേപങ്ങൾക്ക് 2.85 ശതമാനം മുതൽ 3.25 ശതമാനം വരെയാണ് പലിശ നിരക്ക് ഉയർത്തിയത്. മുൻപ് ഇത് 1.80 ശതമാനം മുതൽ 2.45 ശതമാനം വരെ ആയിരുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 10 മുതൽ പ്രാബല്യത്തിലായി.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപ വാക്കുകളുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

എസ്ബിഐക്ക് പുറമേ, മറ്റു ബാങ്കുകളും വിദേശ കറൻസി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്നര ലക്ഷം ഡോളർ മുതലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.15 ശതമാനമായാണ് ഐസിഐസിഐ ബാങ്ക് ഉയർത്തിയിട്ടുള്ളത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇക്വിറ്റസ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയും തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button