ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. ഇതിനിടെ അശോകസ്തംഭത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍ രംഗത്ത് എത്തി. സിംഹം അതിന്റെ പല്ല് തീര്‍ച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭം വികലമാണെന്ന് പ്രമുഖര്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂല പ്രതികരണവുമായി അനുപം ഖേര്‍ രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
Read Also: യു.കെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരം: ആദ്യ റൗണ്ട് വോട്ടിംഗിൽ ഋഷി സുനക് ഒന്നാമത്
‘സിംഹത്തിന് പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും, സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്. ആവശ്യമെങ്കില്‍ ഭാരതത്തിലെ സിംഹം കടിക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ട്വീറ്റിനൊപ്പം സന്‍ഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.
പാര്‍ലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തിലെ സിംഹങ്ങള്‍ പല്ല് പുറത്തുകാട്ടി ഗര്‍ജ്ജിക്കുന്ന തരത്തിലാണെന്നും ഇത് ദേശീയ ചിഹ്നത്തിലേത് പോലെ അല്ലെന്നും ആരോപിച്ചാണ് സിപിഎം, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. ഇന്ത്യ സുശക്തമാണെന്ന സന്ദേശമാണ് ഗര്‍ജിക്കുന്ന സിംഹത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. എന്നാല്‍ ഇത് ദുഷ്ടതയാണ് വെളിവാക്കുന്നത് എന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നത്തെച്ചൊല്ലിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദത്തിന് തിരി കൊളുത്തിയത്.
Post Your Comments