നാസ: 2022ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമായി. ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകുന്ന പ്രതിഭാസത്തെ ലോകം മുഴുവനുമുള്ള ജനങ്ങളാണ് കണ്ടത്. ഈ വര്‍ഷം ആകെ മൂന്ന് സൂപ്പര്‍മൂണുകളാണ് കാണാനാകുക. അതില്‍ രണ്ടാമത്തെ സൂപ്പര്‍മൂണാണ് ഇന്ന് ദൃശ്യമായത്.
Read Also: ഗ്യാസ് സിലിണ്ടര്‍: സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും സമീപമെത്തുമ്പോഴാണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസമുണ്ടാകുന്നത്. 2022ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ഇന്ന് ദൃശ്യമായപ്പോള്‍ ഭൂമിയില്‍ നിന്നും 3,57,264 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ചന്ദ്രന്‍. (സാധാരണയായി ഭൂമിയില്‍ നിന്നും 3.85 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ചന്ദ്രനുള്ളത്.)
പതിവിന് വിപരീതമായി കൂടുതല്‍ വലിപ്പത്തിലും പ്രകാശത്തിലും തിളക്കമേറിയ ചന്ദ്രനെ കാണാന്‍ കഴിയുമെന്നതാണ് സൂപ്പര്‍മൂണിന്റെ പ്രത്യേകത.
ജൂലൈ 13ന് ദൃശ്യമായ സൂപ്പര്‍മൂണ്‍ ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയതായതിനാല്‍ ‘ബക്ക് മൂണ്‍’ എന്നും ഇത് അറിയപ്പെടുന്നു. അടുത്ത മൂന്ന് ദിവസം വരെ സൂപ്പര്‍മൂണിനെ കാണാന്‍ കഴിയും. ഏറ്റവും വലിപ്പത്തിലും പ്രകാശത്തിലും ബുധനാഴ്ചയാണ് ദൃശ്യമാകുക.
Post Your Comments