കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് നിർദ്ദേശം നൽകി ഡോക്ടർമാർ. രോഗങ്ങൾ ബാധിക്കാതെ ശ്രദ്ധിക്കണമെന്നും അപകടങ്ങളിൽ അകപ്പെടരുതെന്നുമുള്ള നിർദ്ദേശമാണ് ഡോക്ടർമാർ നൽകിയത്. മരുന്നുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഡോക്ടർമാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവ ഇറക്കുമതി ചെയ്യാൻ പണമില്ല. ഈ സാഹചര്യത്തിൽ ഡോക്ടർമാർ പണത്തിനു വേണ്ടി സോഷ്യൽ മീഡിയയെ ആശ്രയിക്കുകയാണ്. വിദേശങ്ങളിൽ താമസിക്കുന്ന ശ്രീലങ്കൻ പൗരൻമാരോട് സഹായിക്കാൻ അഭ്യർത്ഥിക്കുകയാണ് അവർ ചെയ്യുന്നത്.
നിരവധി രോഗികളാണ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടാതെ വലയുന്നത്. ഇതിൽ വൃക്കരോഗികളും അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടവരും ഉൾപ്പെടുന്നു. കൂടാതെ, ക്യാൻസർ ആശുപത്രികളും തടസ്സമില്ലാതെ ചികിത്സ നൽകാൻ വേണ്ടി കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Post Your Comments