KannurKeralaNattuvarthaLatest NewsNews

കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്

കണ്ണൂര്‍: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്.

Read Also : ആര്‍ത്തവം ക്രമം തെറ്റിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ

കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ ആണ് സംഭവം. ജൂലായ് ഒന്‍പത് മുതൽ ആണ് കാണാതായത്. തുടർന്ന്, ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ആറളം പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button