ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിൽ നഷ്ടം നേരിടുന്നത്. സെൻസെക്സ് 8.03 പോയിന്റ് താഴ്ന്ന് 53018.94 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 18.80 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, നിഫ്റ്റി 15,780.30 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് വിപണിയിൽ 138 ഓഹരികളാണ് മാറ്റമില്ലാതെ തുടർന്നത്. അതേസമയം, 1,336 ഓഹരികൾ മുന്നേറുകയും 1,857 ഓഹരികൾ ഇടിയുകയും ചെയ്തിട്ടുണ്ട്. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഇന്ന് നിറം മങ്ങി.
Also Read: 5ജി സ്പെക്ട്രം: അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു
ബജാജ് ഓട്ടോ, സിപ്ല, ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്കാണ് തിരിച്ചടി നേരിട്ടത്. നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, ബ്രിട്ടാണിയ ഇൻഡസ്ട്രീസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി.
Post Your Comments